ബിയെൽസ വരണമെന്ന് മെസി
Monday, July 27, 2020 11:52 PM IST
ബാഴ്സലോണ: മാഴ്സെലൊ ബിയെൽസയെ ബാഴ്സലോണയുടെ പരിശീലകനാക്കണമെന്ന് സൂപ്പർ താരം ലയണൽ മെസി. ക്വികെ സെറ്റിയന്റെ കീഴിൽ ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത് എത്താനേ ബാഴ്സയ്ക്ക് ഇത്തവണ കഴിഞ്ഞുള്ളൂ.
ഇംഗ്ലീഷ് ക്ലബ് ലീഡ്സ് യുണൈഡിന് ഒന്നാം ഡിവിഷൻ സ്ഥാനക്കയറ്റം നൽകിയ പരിശീലകനാണ് അർജന്റീനക്കാരൻ ബിയെൽസ. ബാഴ്സ മുൻ തന്ത്രജ്ഞൻ പെപ് ഗ്വാർഡിയോളയുടെ ഗുരുനാഥനായ ബിയെൽസ ലാ ലിഗയിൽ എസ്പാന്യോൾ, ബിൽബാവോ എന്നിവയെ പരിശീലിപ്പിച്ചിട്ടുണ്ട്.