റിസ്വാൻ പ്രതിരോധം
Friday, August 14, 2020 11:10 PM IST
സതാംപ്ടൺ: ഇടവിട്ട് പെയ്യുന്ന മഴയ്ക്കിടയിലും ശക്തമായ പ്രിതരോധം തീർത്ത് പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ (53 നോട്ടൗട്ട്) . ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ റിസ്വാന്റെ പ്രതിരോധം പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 200 കടത്തി. ആദ്യദിനം മഴ തടസപ്പെടുത്തിയപ്പോൾ കളി നടന്നത് 45.4 ഓവർ മാത്രം.
അഞ്ചിന് 126 റൺസ് എന്ന നിലയിലാണു രണ്ടാം ദിനമായ ഇന്നലെ പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. 176ൽ നിൽക്കേ എട്ടാം വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ, അർധസെഞ്ചുറിയുമായി റിസ്വാൻ പൊരുതി. വെളിച്ചക്കുറവിനെത്തുടർന്ന് 84.3 ഓവറിൽ മത്സരം തടസപ്പെട്ടപ്പോൾ പാക്കിസ്ഥാന്റെ സ്കോർ എട്ടിന് 215ൽ എത്തിയിരുന്നു.