ഡെന്മാർക്കിലേക്ക് സിന്ധു ഇല്ല
Friday, September 18, 2020 11:34 PM IST
ന്യൂഡൽഹി: അടുത്ത മാസം 13 മുതൽ 18വരെ ഡെന്മാർക്കിൽ നടക്കുന്ന ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽനിന്ന് ഇന്ത്യയുടെ വനിതാ താരം പി.വി. സിന്ധു പിന്മാറി. അതേസമയം, നവംബറിൽ നടക്കുന്ന ഏഷ്യൻ ഓപ്പണ്‍ പോരാട്ടത്തിൽ സിന്ധു പങ്കെടുക്കും.
സിന്ധു തോമസ് ആൻഡ് ഉൗബർ കപ്പ് ഫൈനൽസിൽ പങ്കെടുക്കില്ലെന്ന് ആദ്യം അറിയിക്കുകയും പിന്നീട് തീരുമാനം മാറ്റുകയും ചെയ്തിരുന്നു.