അശ്വിൻ കളിച്ചേക്കും
Tuesday, September 22, 2020 12:34 AM IST
ദുബായ്: ഐപിഎൽ ട്വന്റി-20 13-ാം സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ് ഇലവണിനെ കീഴടക്കിയ ഡൽഹി ക്യാപ്പിറ്റൽസിനു പരിക്കിന്റെ വേദന. മത്സരത്തിനിടെ തോളിനു പരിക്കേറ്റു കളംവിട്ട ഡൽഹി താരം ആർ. അശ്വിൻ അടുത്ത മത്സരത്തിൽ കളിക്കുമെന്നു സൂചന. പഞ്ചാബിനെതിരേ ഒരു ഓവർ മാത്രമാണ് അശ്വിൻ എറിഞ്ഞത്. രണ്ടു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പഞ്ചാബ് ഇന്നിംഗ്സിലെ ആറാം ഓവറിന്റെ അവസാന പന്തിൽ ഗ്ലെൻ മാക്സ്വെല്ലിന്റെ ഷോട്ട് തടുക്കാൻ ഡൈവ് ചെയ്തപ്പോഴായിരുന്നു അശ്വിനു പരിക്കേറ്റത്.
അശ്വിന്റെ കാര്യത്തിൽ അന്തിമതീരുമാനം ടീം ഫിസിയോ ആയിരിക്കും കൈക്കൊള്ളുക എന്ന് ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. വെള്ളിയാഴ്ച ചെന്നൈക്കെതിരേയാണ് ഡൽഹിയുടെ അടുത്ത മത്സരം.