സൂ​ര്യ​ശോ​ഭ; ഹൈദരാബാദിന് എട്ട് വിക്കറ്റ് ജയം
Thursday, October 22, 2020 11:49 PM IST
ദു​ബാ​യ്: പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം. 47 പ​ന്തി​ൽ എ​ട്ട് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 83 റ​ൺ​സു​മാ​യി സൂ​ര്യ​ശോ​ഭ​യോ​ടെ ജ്വ​ലി​ച്ച മ​നീ​ഷ് പാ​ണ്ഡെ​യാ​ണ് സ​ൺ​റൈ​സേ​ഴ്സി​നെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് 20 ഓ​വ​റി​ൽ നേ​ടാ​ൻ സാ​ധി​ച്ച​ത് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ണ്‍​സ്. 18.1 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി സ​ൺ​റൈ​സേ​ഴ്സ് 156 റ​ൺ​സ് എ​ടു​ത്ത് റോ​യ​ൽ​സി​നു​മേ​ൽ ഉ​ദി​ച്ചു​യ​ർ​ന്നു.

ഡേ​വി​ഡ് വാ​ർ​ണ​ർ (നാ​ല്), ജോ​ണി ബെ​യ​ർ​സ്റ്റൊ (10) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് സ​ൺ​റൈ​സേ​ഴ്സി​നു ന​ഷ്ട​പ്പെ​ട്ട​ത്. ജോ​ഫ്ര ആ​ർ​ച്ച​റി​നാ​യി​രു​ന്നു ര​ണ്ട് വി​ക്ക​റ്റും. 51 പ​ന്തി​ൽ 52 റ​ൺ​സു​മാ​യി വി​ജ​യ് ശ​ങ്ക​ർ, മ​നീ​ഷ് പാ​ണ്ഡെ​യ്ക്കൊ​പ്പം പു​റ​ത്താ​കാ​തെ​നി​ന്നു. 2.4 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 16 റ​ൺ​സ് എ​ന്ന​നി​ല​യി​ൽ ടീം ​പ്ര​തി​രോ​ധ​ത്തി​ലാ​യ​പ്പോ​ഴാ​ണ് മ​നീ​ഷ് - വി​ജ​യ് സ​ഖ്യം ക്രീ​സി​ൽ ഒ​ന്നി​ച്ച​ത്.


റോ​യ​ൽ​സി​നാ​യി 26 പ​ന്തി​ൽ 36 റ​ണ്‍​സ് നേ​ടി​യ സ​ഞ്ജു വി. ​സാം​സ​ണ്‍ ആ​ണ് ടോ​പ് സ്കോ​റ​ർ ആ​യ​ത്. ബെ​ൻ സ്റ്റോ​ക്സ് (32 പ​ന്തി​ൽ 30), റി​യാ​ൻ പ​രാ​ഗ് (12 പ​ന്തി​ൽ 20), സ്റ്റീ​വ് സ്മി​ത്ത് (15 പ​ന്തി​ൽ 19), റോ​ബി​ൻ ഉ​ത്ത​പ്പ (13 പ​ന്തി​ൽ 19) എ​ന്നി​വ​രും പൊ​രു​തി​നോ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.