പ്ലേ ഓഫ്ണ്
Monday, October 26, 2020 12:30 AM IST
ഐപിഎൽ പ്ലേ ഓഫ് ചിത്രം വ്യക്തമാകാൻ ഇനിയും ദിനങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും പ്ലേ ഓഫിൽ കടക്കാനുള്ള പോരാട്ടം ഓണ്‍ ആയി. മുൻനിര ടീമുകൾ കരുതലോടെ നീങ്ങുന്പോൾ പിന്നിലുള്ള ടീമുകൾ രണ്ടും കൽപ്പിച്ചാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവർ രണ്ടും കൽപ്പിച്ച് പോരാട്ടമാരംഭിച്ചതാണ് ഐപിഎലിന്റെ ഇപ്പോഴത്തെ ആവേശം.
പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസുമായി ഒന്നാം സ്ഥാനത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന ഡൽഹി ഡെയർ ഡെവിൾസിന് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇരുട്ടടി നൽകി. തങ്ങളുടെ 11-ാം മത്സരത്തിൽ കോൽക്കത്തയോട് 59 റണ്‍സിനു ഡൽഹി പരാജയപ്പെട്ടു. ഡൽഹിക്കാർ ഈ സീസണിൽ തുടർച്ചയായ രണ്ട് തോൽവി വഴങ്ങുന്നത് ആദ്യമായി ആയിരുന്നു. സ്കോർ: നൈറ്റ് റൈഡേഴ്സ്: 194/6 (20). ക്യാപ്പിറ്റൽസ്: 135/9 (20). മാൻ ഓഫ് ദ മാച്ച്: വരുണ്‍ ചക്രവർത്തി 5/20 (4)
ജയത്തോടെ കെകെആർ പ്ലേ ഓഫ് സാധ്യത ഓണ്‍ ആക്കി നിർത്തിയിരിക്കുകയാണ്.