ജയം തുടർന്ന് സോസിഡാഡ്
Monday, November 23, 2020 11:43 PM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ സോസിഡാഡിന് തുടർച്ചയായ ആറാം ജയം. എവേ പോരാട്ടത്തിൽ കാഡിഫിനെ 1-0ന് സോസിഡാഡ് കീഴടക്കി. 66-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക് ആയിരുന്നു സന്ദർശകർക്കായി ലക്ഷ്യംകണ്ടത്.
ലീഗിൽ 10 മത്സരങ്ങളിൽനിന്ന് 23 പോയിന്റുമായി സോസിഡാഡ് ഒന്നാം സ്ഥാനത്ത് എത്തി. എട്ട് മത്സരങ്ങളിൽനിന്ന് 20 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണ് രണ്ടാമത്. വിയ്യാറയൽ (19), റയൽ മാഡ്രിഡ് (17), കെഡിഫ് (14) എന്നിവയാണു യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. 11 പോയിന്റുമായി ബാഴ്സലോണ 12-ാം സ്ഥാനത്താണ്.