വിൻഡീസിനെതിരേ കിവീസ് ത്രില്ലർ
Friday, November 27, 2020 11:53 PM IST
ഓക്ലൻഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡിന് ആവേശോജ്വല ജയം. മഴയെത്തുടർന്ന് ഓവർ വെട്ടിക്കുറച്ച മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കിവീസ് ജയമാഘോഷിച്ചത്. 16 ഓവർ ആക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ് നേടി. കിവീസിന്റെ ലക്ഷ്യം 16 ഓവറിൽ 179 ആക്കി പുനർനിർണയിച്ചു. 15.2 ഓവറിൽ ആതിഥേയർ ലക്ഷ്യം നേടി.