ആ​ദ്യ ഡെ​ർ​ബി​യി​ൽ ബഗാൻ
Friday, November 27, 2020 11:53 PM IST
മ​ഡ്ഗാ​വ്: ഐ ​ലീ​ഗി​ൽ​നി​ന്ന് ഐ​എ​സ്എ​ലി​ലേ​ക്ക് ചു​വ​ടു​മാ​റി​യ കോ​ൽ​ക്ക​ത്ത​ൻ ഡെ​ർ​ബി​യി​ൽ അ​വ​സാ​ന ചി​രി എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന്‍റേ​ത്. ഐ​എ​സ്എ​ലി​ലെ ആ​ദ്യ ഡെ​ർ​ബി​യി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ ചി​ര​വൈ​രി​ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ 2-0നു ​കീ​ഴ​ട​ക്കി. റോ​യ് കൃ​ഷ്ണ (49-ാം മി​നി​റ്റ്), മ​ൻ​വീ​ർ സിം​ഗ് (85) എ​ന്നി​വ​രാ​ണ് എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നാ​യി വ​ല​കു​ലു​ക്കി​യ​ത്. മോ​ഹ​ൻ ബ​ഗാ​ന്‍റെ ര​ണ്ടാം ജ​യ​മാ​ണി​ത്. ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഐ​എ​സ്എ​ലി​ലെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.