ലിവർപൂളിനു സമനില കുടുക്ക്
Sunday, November 29, 2020 12:18 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ലിവർപൂളിനെ 1-1ന് ബ്രിങ്ടണ് സമനിലയിൽ കുടുക്കി. വിഎആറിലൂടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ആതിഥേയരായ ബ്രിങ്ടണിനു ലഭിച്ച പെനൽറ്റി കിക്കാണ് ചെന്പടയ്ക്ക് വിജയം നിഷേധിച്ചത്. ഡീഗോ ജോട്ടയുടെ ഗോളിലൂടെ ചെന്പട 60-ാം മിനിറ്റിൽ മുന്നിൽ കടന്നിരുന്നു. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ എവേ പോരാട്ടത്തിൽ 2-0ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ഇഞ്ചുറി ടൈമിൽ വാറിലൂടെ ലഭിച്ച സ്പോട്ട്കിക്ക് പാസ്കൽ ഗ്രോഷ് വലയിലെത്തിച്ച് ബ്രിങ്ടണിന് സമനില സമ്മാനിച്ചു.
ലീഗിൽ 10 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്. ഒന്പത് മത്സരങ്ങളിൽനിന്ന് 20 പോയിന്റുള്ള ടോട്ടനമാണ് രണ്ടാം സ്ഥാനത്ത്. 10 പോയിന്റുമായി 16-ാം സ്ഥാനത്താണ് ബ്രിങ്ടൺ. ജയത്തോടെ ന്യൂകാസിൽ 14 പോയിന്റുമായി 11-ാം സ്ഥാനത്ത് എത്തി.