ഗാസ്പ്രോം ബ്രില്യൻസി അവാർഡ് നിഹാൽ സരിന്
Monday, January 18, 2021 11:51 PM IST
തൃശൂർ: രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) ഇക്കഴിഞ്ഞ ഡിസംബറിൽ നടത്തിയ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്ക് ഏർപ്പെടുത്തിയ ഗാസ്പ്രോം ബ്രില്യൻസി അവാർഡ് കേരളത്തിന്റെ അഭിമാനതാരമായ പതിനാറുകാരൻ നിഹാൽ സരിന്. ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇറ്റാലിയൻ ചെസ് താരം ഫ്രാൻസികോ സോണിസുമായുള്ള ഗെയിമിനാണ് ഒൻപതംഗ അന്തർദേശീയ ജഡ്ജിംഗ് കമ്മിറ്റി നിഹാൽ സരിനെ തെരഞ്ഞെടുത്തത്.
വേൾഡ് യൂത്ത് ആൻഡ് കേഡറ്റ് ചാന്പ്യൻഷിപ്പിൽ നിഹാൽ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ താരങ്ങൾ സ്വർണമെഡലും ഒരു വെങ്കലവും നേടിയിരുന്നു. ഫൈനലിൽ അർമേനിയൻ ഗ്രാൻഡ് മാസ്റ്റർ ഷാന്റ് സർഗസ്യനെ തോല്പിച്ചാണ് തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിയായ നിഹാൽ 18 വയസുവരെയുള്ളവരുടെ വിഭാഗത്തിൽ ലോകചാമ്പ്യനായത്.