കുഡെർമെറ്റോവ ചാന്പ്യൻ
Monday, April 12, 2021 11:50 PM IST
ചാർളിസ്റ്റണ് (യുഎസ്): ചാർളിസ്റ്റണ് ഡബ്ല്യുടിഎ വനിതാ സിംഗിൾസ് ടെന്നീസ് കിരീടം റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവ സ്വന്തമാക്കി. താരത്തിന്റെ കന്നി ഡബ്ല്യുടിഎ കിരീടമാണ്. ഫൈനലിൽ മോണ്ടിനെഗ്രൊയുടെ ഡാങ്ക കോവിനിച്ചിനെ കീഴടക്കി, സ്കോർ: 6-4, 6-2.