മൗറീഞ്ഞോയെ പുറത്താക്കി
Tuesday, April 20, 2021 12:02 AM IST
ലണ്ടൻ: പോർച്ചുഗീസ് പരിശീലകൻ ഹൊസെ മൗറീഞ്ഞോയെ ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബായ ടോട്ടനം ഹോട്സ്പർ മാനേജർ സ്ഥാനത്തുനിന്നു പുറത്താക്കി. 17 മാസം ടോട്ടനത്തിന്റെ തന്ത്രജ്ഞനായിരുന്നശേഷമാണു മൗറീഞ്ഞോയ്ക്ക് പടിയിറങ്ങേണ്ടിവന്നത്.
2019 നവംബറിൽ മൗറീസ്യോ പോച്ചെറ്റീനോയ്ക്കു പകരമായാണ് അന്പത്തെട്ടുകാരനായ മൗറീഞ്ഞോ ടോട്ടനത്തിന്റെ പരിശീലകനായത്. റയാൻ മാൻസണ് ഇടക്കാല പരിശീലകന്റെ ചുമതല വഹിക്കും. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിനു വെറും ആറു ദിനം ശേഷിക്കേയാണു ടോട്ടനം പരിശീലകനെ പുറത്താക്കിയതെന്നതും ശ്രദ്ധേയം. ലൈപ്സിഗിന്റെ യൂലിയൻ നാഗോസ്മാൻ ടോട്ടനത്തിലേക്ക് എത്തുമെന്നു റിപ്പോർട്ടുണ്ട്.
ടീം പരാജയപ്പെടുന്പോൾ കളിക്കാർക്കെതിരേ മൗറീഞ്ഞോ പൊതുവേദിയിൽ വിമർശനമുന്നയിക്കുന്നതിൽ താരങ്ങൾ അസംതൃപ്തരായിരുന്നു.