ധോണി അവസാനമേ വീട്ടിലേക്ക് മടങ്ങൂ...!
Friday, May 7, 2021 12:50 AM IST
അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണി ടീമിലെ എല്ലാവരും അവരവരുടെ വീടുകളിലേക്കു മടങ്ങിയശേഷം, ഏറ്റവും അവസാനമായി മാത്രമേ ക്യാന്പ് വിടുകയുള്ളുവെന്നു വ്യക്തമാക്കി.
സിഎസ്കെയുടെ ബൗളിംഗ് പരിശീലകൻ എൽ. ബാലാജി, ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസി എന്നിവർക്ക് കോവിഡ് ബാധിച്ചിരുന്നു. ഇരുവരെയും ടീം ക്യാന്പിൽനിന്ന് എയർ ആംബുലൻസിൽ ചെന്നൈയിലെ ടീം ആസ്ഥാനത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.