മാഞ്ചസ്റ്ററിൽ യുണൈറ്റഡ് തോറ്റു
Saturday, May 15, 2021 12:49 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം ഹോം തോൽവി. ഹോം മത്സരത്തിൽ ലിവർപൂളിനോട് 4-2നാണ് യുണൈറ്റഡ് പരാജയപ്പെട്ടത്. ലിവർപൂളിനായി റോബർട്ടോ ഫിർമിനോ ഇരട്ട ഗോൾ നേടി. ലെസ്റ്ററിനോടായിരുന്നു യുണൈറ്റഡിന്റെ ഇതിനു മുന്‍പത്തെ ഹോം പരാജയം.
മാഞ്ചസ്റ്ററിലേക്കുള്ള യാത്രയ്ക്കിടെ ലിവർപൂളിന്റെ ടീം ബസ് യുണൈറ്റഡ് ആരാധകർ തടഞ്ഞതും വിവാദമായി. യുണൈറ്റഡ് ഉടമകൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ആരാധകർ ലിവർപൂളിന്റെ ടീം ബസ് തടഞ്ഞത്.
മറ്റൊരു മത്സരത്തിൽ ചെൽസിക്കെതിരേ 1-0ന് ആഴ്സണൽ എവേ ജയം സ്വന്തമാക്കി. ആസ്റ്റണ്‍ വില്ലയും എവർട്ടണും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.