ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്നു ടോക്കിയോയിലെ ഡോക്ടര്‍മാർ
Tuesday, May 18, 2021 11:35 PM IST
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് വേണ്ടെന്നുവയ്ക്കണമെന്നു ടോക്കിയോയിലെ ഡോക്ടര്‍മാര്‍. കോവിഡ് രോഗികളെക്കൊണ്ട് ഗെയിംസിന്റെ ആതിഥേയ നഗരത്തിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നും ടോക്കിയോ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഗെയിംസ് വേണ്ടെന്നുവയ്ക്കാന്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തയാറാകണമെന്നും സംഘടന അറിയിച്ചു.
ജപ്പാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ടോക്കിയോയിലെ പല ആശുപത്രികളിലും ആരോഗ്യപ്രവര്‍ത്തകരുടെയും കിടക്കകളുടെയും എണ്ണം കുറഞ്ഞിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ മേയ് 31 വരെ ടോക്കിയോയിലും മറ്റ് നഗരങ്ങളിലും അടിയന്തരാവസ്ഥ സര്‍ക്കാര്‍ നീട്ടി.