അചിന്തയ്ക്കു വെള്ളി
Wednesday, May 26, 2021 11:55 PM IST
താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ): ലോക ജൂണിയർ ഭാരോദ്വഹന ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ അചിന്ത ഷ്യൂലിക്ക് വെള്ളി. പുരുഷന്മാരുടെ 73 കിലോ വിഭാഗത്തിലാണ് പത്തൊന്പതുകാരനായ അചിന്ത വെള്ളിയണിഞ്ഞത്. സ്നാച്ച് വിഭാഗത്തിൽ 141 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 172 കിലോഗ്രാമും ഉയർത്തി ആകെ 313 കിലോഗ്രാമുമായാണ് ഇന്ത്യൻ കൗമാര താരം വെള്ളിയിലെത്തിയത്. ഇന്തോനേഷ്യയുടെ ജുനിയൻഷ്യഹ് റിസ്കി 349 കിലോഗ്രാം ഉയർത്തി സ്വർണം കരസ്ഥമാക്കി.