പൂജ റാണിക്കു സ്വർണം, മേരിക്കു വെള്ളി
Monday, May 31, 2021 12:08 AM IST
ദുബായ്: ഏഷ്യൻ ബോക്സിംഗ് വനിതാ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ പൂജ റാണി സ്വർണം നേടി. 75 കിലോഗ്രാം വിഭാഗത്തിലാണ് നിലവിലെ ചാന്പ്യനായ പൂജ സ്വർണം സ്വന്തമാക്കിയത്. ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ്. അതേസമയം, മേരി കോം (51 കിലോഗ്രാം) കസാക്കിസ്ഥാന്റെ നാസിം കിസായിബേയിയോട് ഫൈനലിൽ തോറ്റു.