ആവേശം നിറച്ച് ഗ്രൂപ്പ് എ
Tuesday, June 8, 2021 12:03 AM IST
യൂ​റോ​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശ​ത്തി​ലേ​ക്കു ലോ​കം നി​റ​യാ​ൻ ഇ​നി നാ​ളു​ക​ൾ മാ​ത്രം. ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ന്ന ടീ​മും ഇ​ഷ്ട​താ​ര​ങ്ങ​ളും ഒ​ക്കെ മ​ന​സി​ല്‍ കൊ​രു​ക്കു​ന്ന ചി​ത്ര​വും അ​തി​ലൂ​ടെ വി​രി​യു​ന്ന കാ​ല്‍പ്പ​ന്തി​ന്‍റെ മാ​സ്മ​രി​ക​ത​യും നി​റ​യു​മ്പോ​ള്‍ കോ​വി​ഡ് മ​ഹാ​മാ​രി​യെ​ക്കു​റി​ച്ച് താ​ത്കാ​ലം മ​റ​ക്കാം. 24 ടീ​മു​ക​ൾ ഒ​രൊ​റ്റ ല​ക്ഷ്യ​ത്തി​നാ​യി ഇ​റ​ങ്ങു​ന്നു. ടീ​മു​ക​ളെ പ​രി​ച​യ​പ്പെ​ടാം.

ഗ്രൂ​പ്പ് എ ​വെ​യ്‌ല്‍സ്

ഫ്രാ​ന്‍സി​ലെ യൂ​റോ 2016ല്‍ ​വെ​യ്​ല്‍സ് ടീം ​വ​ലി​യ ആ​ശ്ച​ര്യ​മാ​യി​രു​ന്നു. വെയ്‌ൽസ് ​ആ​ദ്യ​മാ​യി ഒ​രു യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പിനു യോ​ഗ്യ​ത നേ​ടി​യ​തും 2016ലാണ്. സെ​മി ഫൈ​ന​ലിലാണ് കുതിപ്പ് അവ സാനിച്ചത്. സെ​മി​യി​ല്‍ തോ​റ്റെ​ങ്കി​ലും അ​തു​വ​രെ​യു​ള്ള പ്ര​ക​ട​ന​ങ്ങ​ള്‍ ഗം​ഭീ​ര​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ എ​ങ്ങ​നെ​യെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ചോ​ദ്യം.

കോ​ച്ച്: റ​യാ​ന്‍ ഗി​ഗ്‌​സ്

ഏ​റ്റ​വും വ​ലി​യ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് വി​ജ​യം: 2016 സെ​മി ഫൈ​ന​ല്‍ ടോ​പ് സ്‌​കോ​റ​ര്‍: ഗാ​രെ​ത് ബെ​യ്‌ൽ (33 ഗോ​ളു​ക​ള്‍), വി​ളി​പ്പേ​ര്: ഡ്രാ​ഗ​ണു​ക​ള്‍, ഫി​ഫ ലോ​ക റാ​ങ്കിം​ഗ്: 19
യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ങ്കാ​ളി​ത്തം: 2 (യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് 2021 ഉ​ള്‍പ്പെ​ടെ)

തു​ര്‍ക്കി

ജൂ​ണ്‍ 11 ന് ​തു​ര്‍ക്കി ടീം ​ഇ​റ്റ​ലി​ക്കെ​തി​രേ റോ​മി​ല്‍ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കും. മി​ക​ച്ച ടീ​മു​ക​ളു​ള്ള ഗ്രൂ​പ്പി​ലാ​ണ് ക​ളി​ക്കു​ന്ന​ത് എ​ന്ന കാ​ര്യം തു​ര്‍ക്കി​ക്ക് ഒ​രു പ്ര​ശ്‌​ന​മേ​യ​ല്ല.

കോ​ച്ച്: സെ​നോ​ല്‍ ഗെ​ന്‍സ്.
ഏ​റ്റ​വും വ​ലി​യ വി​ജ​യം: 2002 ലോ​ക​ക​പ്പി​ല്‍ മൂ​ന്നാം സ്ഥാ​നം

കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍: റോ​സ്റ്റ റെ​ക്കോ​ര്‍ (120 )
ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍: ഹ​കാ​ന്‍ സു​ക്ക​ര്‍ (51 ഗോ​ളു​ക​ള്‍)
ഫി​ഫ ലോ​ക റാ​ങ്കിം​ഗ്: 29ാം സ്ഥാ​നം

ഇ​റ്റ​ലി

2018 ലെ ​ലോ​ക​ക​പ്പിൽ യോഗ്യത നേ ടാതെ പോയതി​ന് ശേ​ഷം വ​ലി​യൊ​രു തി​രി​ച്ചു​വ​ര​വാ​ണ് റോ​ബ​ര്‍ട്ടോ മാ​ന്‍സി​യു​ടെ കീ​ഴി​ല്‍ ഇ​റ്റ​ലി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ 11 ന് ​തു​ര്‍ക്കി​ക്കെ​തി​രാ​യ ആ​ദ്യ​മ​ത്സ​ര​മു​ള്‍പ്പെ​ടെ ഇ​റ്റ​ലി​യു​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ റോ​മി​ലെ ഒ​ളി​മ്പി​ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. തോ​ൽ​വി അ​റി​യാ​തെ​യു​ള്ള കു​തി​പ്പ് യൂ​റോ കി​രീ​ട​ം വരെയെത്തിക്കുമോയെന്നാണ് അ​റി​യേ​ണ്ട​ത്.

നേ​ട്ട​ങ്ങ​ള്‍: 4 ത​വ​ണ ലോ​ക ചാ​മ്പ്യ​ന്‍ (1934, 1938, 1982, 2006), ഒ​രു ത​വ​ണ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ (1968) ലോ​ക റാ​ങ്കിം​ഗ്: പ​ത്താം സ്ഥാ​നം

കൂ​ടു​ത​ല്‍ മ​ത്സ​രം: ജി​യാ​ന്‍ലൂ​യി​ജി ബ​ഫ​ണ്‍ (176). കൂ​ടു​ത​ല്‍ ഗോ​ള്‍: ലു​യി​ഗി റി​വ (35)
യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ങ്കാ​ളി​ത്തം: 9

സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ്

ഗ്രൂ​പ്പി​ല്‍ അ​ദ്ഭു​തം ന​ട​ത്താ​നായാ​ണ് സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് ഗ്രൂ​പ്പ് എ​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്നു.
കോ​ച്ച്: വ്‌​ളാ​ഡി​മി​ര്‍ പെ​റ്റ്‌​കോ​വി​ച്ച്
മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍: ലോ​ക​ക​പ്പ് (ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ 1934/1938/1954)
ഫി​ഫ ലോ​ക റാ​ങ്കിം​ഗ്: 13-ാം സ്ഥാ​നം
കൂ​ടു​ത​ല്‍ മ​ത്സ​രം: ഹൈ​ന്‍സ് ഹെ​ര്‍മ​ന്‍ (118)
കൂ​ടു​ത​ല്‍ ഗോ​ള്‍: അ​ല​ക്‌​സ് ഫ്രീ (42)
​യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ങ്കാ​ളി​ത്തം: 6

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.