ഛേത്രിക്കു ഡബിൾ ഇന്ത്യക്കു ജയം
ഛേത്രിക്കു ഡബിൾ ഇന്ത്യക്കു ജയം
Tuesday, June 8, 2021 12:03 AM IST
ദോ​ഹ: സു​നി​ല്‍ ഛേത്രി​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ലോ​ക​ക​പ്പ്, ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​താ ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ​ക്കു ജ​യം. ഇ​ന്ത്യ 2-0ന് ​ബം​ഗ്ലാ​ദേ​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ ഇ​ന്ത്യ 2023 ഏ​ഷ്യ​ന്‍ ക​പ്പ് മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു നേ​രി​ട്ടു​ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍​ത്തി.

ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്‍​നി​ന്നു പു​റ​ത്താ​യ ഇ​ന്ത്യ ഗ്രൂ​പ്പ് ഇ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ നേ​രി​ടും. ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്‍ ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന്‍‍ ഇ​ഗോ​ര്‍ സ്റ്റി​മാ​ച്ചി​ന്‍റെ ആ​ദ്യ ജ​യ​മാ​ണ്.


ഇ​ന്ത്യ​ക്കു ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ​പ​കു​തി ഗോ​ള്‍​ര​ഹി​ത​മാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​ന്ത്യ ആ​ക്ര​മ​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി. അ​ര്‍​ഹി​ച്ച ലീ​ഡ് ഇ​ന്ത്യ 79-ാം മി​നി​റ്റി​ല്‍ നേ​ടി. ത​ക​ര്‍​പ്പ​നൊ​രു ഹെ​ഡ​റി​ലൂ​ടെ ഛേത്രി ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. 90+2-ാം മി​നി​റ്റി​ല്‍ മി​ക​ച്ചൊ​രു ലോം​ഗ് റേ​ഞ്ച​റി​ലൂ​ടെ ഛേത്രി ​ര​ണ്ടാം ഗോ​ളും നേ​ടി ഇ​ന്ത്യ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.