ഏഴടിച്ച് ജർമനി
Tuesday, June 8, 2021 11:51 PM IST
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോൾ സന്നാഹ മത്സരത്തിൽ ജർമനിക്ക് ഏകപക്ഷീയ ജയം. മറുപടിയില്ലാത്ത എഴ് ഗോളിന് ലാത്വിയയെയാണ് ജർമനി കീഴടക്കിയത്. ജർമനിക്കായി ഏഴ് താരങ്ങൾ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ യുക്രെയ്ൻ 4-0ന് സൈപ്രസിനെ തകർത്തു.