മഴയിൽ കുളിച്ച്...
Tuesday, June 22, 2021 12:32 AM IST
സതാംപ്ടണ്: മഴയിൽ കുളിച്ച് ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ. മഴയെത്തുടർന്ന് നാലാം ദിനമായ ഇന്നലെ മത്സരം നടന്നില്ല. ഒരു പന്ത് പോലും എറിയാനാകാതെയാണ് നാലാം ദിനം ഉപേക്ഷിച്ചത്. മത്സരത്തിന്റെ ആദ്യ ദിനവും പൂർണമായി ഉപേക്ഷിച്ചിരുന്നു.
റിസർവ് ദിനം ഉള്ളതിനാൽ മത്സരം രണ്ട് ദിവസം കൂടി ശേഷിക്കുന്നുണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 92.1 ഓവറിൽ 217 റണ്‍സിനു പുറത്തായിരുന്നു. തുർന്ന് ക്രീസിലെത്തിയ ന്യൂസിലൻഡ് മൂന്നാം ദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റണ്‍സ് എടുത്തു. എട്ട് വിക്കറ്റ് കൈയിലിരിക്കേ 116 റണ്‍സ് പിന്നിലാണ് ന്യൂസിലൻഡ്.