മൂന്നാം പോരിന് ഇംഗ്ലണ്ടും പാക്കിസ്ഥാനും
Monday, July 19, 2021 11:22 PM IST
മാഞ്ചസ്റ്റർ: മൂന്ന് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പര സ്വന്തമാക്കാൻ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇന്നു നേർക്കുനേർ. മൂന്നാം ട്വന്റി-20 ഇന്ന് നടക്കും. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് 45 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെ പരന്പര 1-1ൽ എത്തി. രണ്ടാം ട്വന്റി-20യിൽ ഇംഗ്ലണ്ട് 19.5 ഓവറിൽ 200 റണ്‍സ് നേടിയപ്പോൾ പാക്കിസ്ഥാന്റെ മറുപടി 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 155ൽ അവസാനിച്ചിരുന്നു.
32 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തുകയും 16 പന്തിൽ 36 റണ്‍സ് അടിക്കുകയും ചെയ്ത മൊയീൻ അലിയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയശില്പി. പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ 31 റണ്‍സിനു ജയിച്ചിരുന്നു.