മൂന്നാം ഏകദിനം ഇന്ന്
Friday, July 23, 2021 12:05 AM IST
കൊളംബൊ: ശ്രീലങ്ക x ഇന്ത്യ മൂന്നാം ഏകദിന ക്രിക്കറ്റ് ഇന്ന്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണു മത്സരം ആരംഭിക്കുക. ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച ടീം ഇന്ത്യ പരന്പര ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.
തോൽവിയുടെ വക്കിൽനിന്നു തിരിച്ചെത്തി രണ്ടാം ഏകദിനത്തിൽ ജയം നേടിയത് ശിഖർ ധവാൻ നേതൃത്വം നൽകുന്ന ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വാനോളമെത്തിച്ചിട്ടുണ്ട്. പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് ഏകദിനത്തിലും വിശ്രമത്തിലായിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി. സാംസണ് ഇന്നു കളിക്കുമോ എന്നതു കണ്ടറിയണം.