ഗോംഗ് ഷോട്ട്പുട്ട്
Monday, August 2, 2021 12:36 AM IST
വനിതകളുടെ ഷോട്ട് പുട്ട് സ്വർണം ചൈനയുടെ ഗോംഗ് ലിജിയോവിന്. വനിതകളുടെ ഒളിന്പിക് ഷോട്ട് പുട്ടിൽ ഒരു ഏഷ്യൻതാരത്തിന്റെ ആദ്യ സ്വർണമാണ്. ഫൈനലിൽ 20.58 മീറ്ററിലേക്ക് എറിഞ്ഞാണു ചൈനീസ് താരം സ്വർണം നേടിയത്. ടോക്കിയോയിൽ ഫീൽഡ് ഇനത്തിൽ ചൈനയുടെ ആദ്യ സ്വർണമായിരുന്നു.