കംഗാരുവിനെ കടുവകൾ കടിച്ചുകീറി
Wednesday, August 4, 2021 12:05 AM IST
ധാക്ക: ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഒന്നാം ട്വന്റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിന് 23 റണ്‍സ് ജയം. ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ഏഴു വിക്കറ്റിന് 131 റണ്‍സ് എടുത്തു. 36 റണ്‍സ് നേടിയ ഷക്കീബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഓസ്ട്രേലിയ 20 ഓവറിൽ 108 റണ്‍സിന് പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ നാസും അഹമ്മദാണ് മാൻ ഓഫ് ദ മാച്ച്.