ബെൻസമ ട്രിക്കിൽ റയൽ
Monday, September 13, 2021 11:33 PM IST
മാഡ്രിഡ്: പുതുക്കിപ്പണിത സാന്റിയാഗോ ബർണാബു സ്റ്റേഡിയത്തിൽ തിരിച്ചെത്തിയ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ലാ ലിഗ ഫുട്ബോളിൽ രണ്ടു തവണ പിന്നിൽനിന്ന റയൽ, കരീം ബെൻസമയുടെ ഹാട്രിക് മികവിൽ 5-2ന് സെൽറ്റ വിഗോയെ തോൽപ്പിച്ചു.