റാക്കറ്റിനോട് കലി തീർത്ത് ജോക്കോ
Monday, September 13, 2021 11:33 PM IST
2020 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ റാഫേൽ നദാലിനു മുന്നിൽ കീഴടങ്ങിയതിനുശേഷം ഒരു ഗ്രാൻസ്ലാം കിരീട പോരാട്ട ചരിത്രത്തിൽ ജോക്കോവിച്ചിന്റെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു ആർതർ ആഷെ സ്റ്റേഡിയത്തിൽ കണ്ടത്. ഒരു സെറ്റിൽപോലും നാലു പോയിന്റിനപ്പുറത്തേക്കു കടക്കാൻ ജോക്കോയ്ക്കു സാധിച്ചില്ല.
അതിന്റെ കലിപ്പ് റാക്കറ്റ് കോർട്ടിൽ തല്ലിത്തകർത്താണു ജോക്കോവിച്ച് തീർത്തത്. ഈ വർഷം 27-0 എന്ന ഗ്രാൻസ്ലാം മത്സര വിജയ റിക്കാർഡുമായാണു ജോക്കോവിച്ച് ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിലെ തോൽവിയോടെ 27-1 എന്ന കണക്കിൽ ഈ വർഷത്തെ ഗ്രാൻസ്ലാം പോരാട്ടം അവസാനിച്ചു.
വിംബിൾഡണ്‍ കിരീട നേട്ടത്തിനുശേഷം 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടാനാകാതെവന്നതോടെ ഗോൾഡൻ സ്ലാം എന്ന സാധ്യത ജോക്കോവിച്ചിനു മുന്നിൽ അടഞ്ഞിരുന്നു.