മെസി, നെയ്മർ ടീമിൽ
Tuesday, September 14, 2021 11:48 PM IST
ബ്രസൽസ്: യുവേഫ ചാന്പ്യൻസ് ലീഗ് പോരാട്ടത്തിനുള്ള ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ 22 അംഗ ടീമിൽ സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും.
ഗ്രൂപ്പ് എയിൽ ബെൽജിയം ക്ലബ്ബായ ക്ലബ് ബ്രൂഗിക്കെതിരേ ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30നാണ് പിഎസ്ജിയുടെ പോരാട്ടം. രാജ്യാന്തര മത്സരങ്ങൾക്കുശേഷം പാരീ സാൻ ഷെർമയ്നിനൊപ്പം ചേർന്ന മെസിയും നെയ്മറും ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലബ്ബിന്റെ അവസാന മത്സരത്തിൽ പങ്കെടുത്തിരുന്നില്ല.