മനം കവർന്ന് cr7
Wednesday, September 15, 2021 11:48 PM IST
ബേണ്‍: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ചാന്പ്യൻസ് ലീഗ് മത്സരം തോറ്റെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വീണ്ടും കളിപ്രേമികളുടെ മനംകവർന്നു.
യംഗ് ബോയ്സിനെതിരായ മത്സരത്തിനു മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റൊണാൾഡോയുടെ കിക്ക് ഗോൾപോസ്റ്റിന് പുറകിലുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫിന്റെ ദേഹത്തു കൊണ്ടു. അപ്രതീക്ഷിതമായി പതിച്ച ശക്തമായ ഷോട്ടിന്റെ ആഘാതത്തിൽ യുവതി നിലത്തുവീണു.
ഇതുകണ്ട് വേലിക്കെട്ട് ചാടിക്കടന്ന് യുവതിക്കരികെ ഓടിയെത്തി ക്ഷമചോദിച്ച റൊണാൾഡോ ഉടൻതന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. റൊണാൾഡോയുടെ 7-ാം നന്പർ ജഴ്സി പിടിച്ചുനിൽക്കുന്ന യുവതിയുടെ ചിത്രങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.