പിസിബിക്ക് അതൃപ്തി
Saturday, September 18, 2021 12:39 AM IST
സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇരു ബോർഡുകളും ഒന്നുചേർന്ന് പരന്പര നീട്ടിവയ്ക്കാൻ തീരുമാനിച്ചു. പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ടീമുകൾക്കായി പാക് സർക്കാരും ക്രിക്കറ്റ് ബോർഡും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡിനും സമാനമായ ഉറപ്പാണു ഞങ്ങൾ നൽകിയിരുന്നത്. പ്രധാനമന്ത്രി നേരിട്ട് ഇതേക്കുറിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി സംസാരിക്കുകയും, ലോകത്തെതന്നെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനമാണ് ഞങ്ങൾക്കുള്ളതെന്നു ബോധ്യപ്പെടുത്തുകയും ചെയ്തതാണ്.
അവസാനഘട്ട പിൻമാറ്റത്തിൽ പാക്കിസ്ഥാനിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും ക്രിക്കറ്റ് ആരാധകർ നിരാശരാണ്- പിസിബി ട്വിറ്ററിൽ കുറിച്ചു.