‘മാലിക്ക് നീതി പുലർത്തി’
Wednesday, October 27, 2021 11:47 PM IST
ഷാർജ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ മികച്ച ബാറ്റിംഗ് കാഴ്ചവച്ച മുതിർന്ന താരം ഷൊയ്ബ് മാലിക്കിനെ അഭിനന്ദിച്ച് ഇന്ത്യയുടെ മുൻ പേസ് ബൗളർ സഹീർ ഖാൻ.
ഷൊയ്ബിനെപ്പോലെയുള്ള സീനിയർ താരങ്ങൾ ഇപ്പോഴും കളിക്കുന്നത് എന്താണെന്ന് ആരാധകർ ചോദിക്കാറുണ്ട്. ഇതുപോലെയുള്ള സമ്മർദ സമയങ്ങൾ എങ്ങനെ അതിജീവിക്കണമെന്ന് അവർക്ക് അറിയാം-സഹീർ പറയുന്നു.