ജോക്കോവിച്ച് സെമിയിൽ
Sunday, November 21, 2021 12:06 AM IST
ടൂറിൻ: ലോക ഒന്നാം നന്പർ നൊവാക് ജോക്കോവിച്ച് എടിപി ഫൈനൽസ് ടെന്നീസ് സെമി ഫൈനലിൽ.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാമറൂണ്‍ നോറിയെ 6-2, 6-1ന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് സെമിലെത്തിയത്.
സെമിയിൽ അലക്സാണ്ടർ സ്വരേവാണ് എതിരാളി. ഡാനിൽ മെദ്വദേവ് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.