തകർപ്പൻ ബ്ലാസ്റ്റേഴ്സ്
Monday, December 6, 2021 12:54 AM IST
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. 2-1ന് ഒഡീഷ എഫ്സിയെ ബ്ലാസ്റ്റേഴ്സ് കീഴടക്കി. 11 മത്സരങ്ങൾക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ഒരു ജയം സ്വന്തമാക്കുന്നത്, നീണ്ട 319 ദിനങ്ങൾക്കുശേഷമുള്ള ജയം.
ആൽവാരൊ വാസ്ക്വെസ് (62’), മലയാളി താരം പി. പ്രശാന്ത് (85’) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. സഹലിനു പകരമായി 76-ാം മിനിറ്റിലാണ് പ്രശാന്ത് കളത്തിലെത്തിയത്. ജയത്തോടെ അഞ്ച് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. 10 പോയിന്റുള്ള ഒഡീഷ മൂന്നാം സ്ഥാനത്താണ്.