അ​ടി​തെ​റ്റി​യാ​ല്‍ ല​ബു​ഷെ​യ്‌​നും
അ​ടി​തെ​റ്റി​യാ​ല്‍ ല​ബു​ഷെ​യ്‌​നും
Saturday, January 15, 2022 12:00 AM IST
ഹൊ​​​ബാ​​​ർ​​​ട്ട്: സ്റ്റീ​​​വ് സ്മി​​​ത്തി​​​ന്‍റെ ബാ​​​റ്റിം​​​ഗി​​​നോ​​​ടു താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്താ​​​റു​​​ള്ള ബാ​​​റ്റിം​​​ഗ് ശൈ​​​ലി​​​യാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ താ​​​രം മാ​​​ർ​​​ന​​​സ് ല​​​ബു​​​ഷെ​​​യ്ൻ പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്.

ആ​​​ഷ​​​സ് പ​​​ര​​​ന്പ​​​ര​​​യി​​​ലെ അ​​​ഞ്ചാം ടെ​​​സ്റ്റി​​​ൽ ലോ​​​ക ഒ​​​ന്നാം ന​​​ന്പ​​​ർ ​​​താ​​​ര​​​മാ​​​യ ല​​​ബു​​​ഷെ​​​യ്ൻ പു​​​റ​​​ത്താ​​​യ രീ​​​തി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ത്തെ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം.

ഇം​​​ഗ്ലീ​​​ഷ് പേ​​​സ​​​ർ സ്റ്റ്യു​​​വ​​​ർ​​​ട്ട് ബ്രോ​​​ഡി​​​ന്‍റെ പ​​​ന്തി​​​ന്‍റെ ഗ​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ൽ വ​​​രു​​​ത്തി​​​യ പി​​​ഴ​​​വാ​​​ണു ല​​​ബു​​​ഷെ​​​യ്നി​​​ന്‍റെ പു​​​ത്താ​​​ക​​​ലി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. ബ്രോ​​​ഡി​​​ന്‍റെ ലെ​​​ഗ് സ്റ്റം​​​പ് ല​​​ക്ഷ്യ​​​മാ​​​ക്കി​​​വ​​​ന്ന ഫു​​​ൾ ലെം​​​ഗ്ത് ഡെ​​​ലി​​​വ​​​റി ക​​​ളി​​​ക്ക​​​ണോ വേ​​​ണ്ടയോ എ​​​ന്ന ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​യ താ​​​രം ഒ​​​ടു​​​വി​​​ൽ വി​​​ചി​​​ത്ര​​​മാ​​​യ ഷോ​​​ട്ടി​​​നു ശ്ര​​​മി​​​ച്ചു വി​​​ക്ക​​​റ്റ് വ​​​ലി​​​ച്ചെ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.


സ്റ്റീ​​​വ് സ്മി​​​ത്ത് സ്ഥി​​​ര​​​മാ​​​യി ക​​​ളി​​​ക്കാ​​​റു​​​ള്ള ഷോ​​​ട്ടാ​​​ണു ല​​​ബു​​​ഷെ​​​യ്ൻ പു​​​റ​​​ത്താ​​​കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഷോ​​​ട്ട് ക​​​ളി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം അ​​​ടി​​​തെ​​​റ്റി പി​​​ച്ചി​​​ൽ വീ​​​ണു​​​കി​​​ട​​​ക്കു​​​ന്ന ല​​​ബു​​​ഷെ​​​യ്നെ ക​​​ണ്ട് ഇം​​​ഗ്ല​​​ണ്ട് ടീ​​​മം​​​ഗ​​​ങ്ങ​​​ളും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ സ​​​ഹ​​​താ​​​ര​​​ങ്ങ​​​ളും കാ​​​ണി​​​ക​​​ളും ചി​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.