ബാഴ്സയ്ക്കു ജയം
Tuesday, January 25, 2022 2:07 AM IST
ആൽവെസ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് എവേ ജയം. ആൽവെസിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ കീഴടക്കിയത്. ഫ്രാങ്കി ഡി ജോംഗ് (87’) നേടിയ ഗോളിലാണ് ബാഴ്സയുടെ ജയം.
ഫെറാൻ ടോറസിന്റെ അസിസ്റ്റിലൂടെയായിരുന്നു ഗോൾ പിറന്നത്. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ഹോം ഗ്രൗണ്ടിൽ 2-2ന് എൽചെയുമായി സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ റയലിന്റെ കരിം ബെൻസെമ പെനൽറ്റി നഷ്ടപ്പെടുത്തി.