ധോണി @ 200
Thursday, May 5, 2022 2:05 AM IST
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം നേട്ടം ക്യാപ്റ്റൻ എം.എസ്. ധോണിക്ക്. ഇന്നലെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് എതിരായ മത്സരത്തിടോയൊണ് ചെന്നൈക്കായി ധോണി 200 മത്സരം പൂർത്തിയാക്കിയത്.
ഐപിഎല്ലിൽ ധോണി ആകെ 230 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 30 മത്സരം പൂന സൂപ്പർജയ്ന്റ്സിനു വേണ്ടിയായിരുന്നു. ഒരു ടീമിനായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച റിക്കാർഡ് ആർസിബിയുടെ വിരാട് കോഹ്ലിക്ക് സ്വന്തം, 218.