അരിയാർനെക്കു ലോക റിക്കാർഡ്
Monday, May 23, 2022 1:00 AM IST
അഡ്ലെയ്ഡ്: അമേരിക്കൻ നീന്തൽ ഇതിഹാസം കേറ്റ് ലെഡെകി വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ സ്ഥാപിച്ച ലോക റിക്കാർഡ് ഓസ്ട്രേലിയയുടെ അരിയാർനെ ടിറ്റ്മസ് തകർത്തു. ഓസ്ട്രേലിയൻ ചാന്പ്യൻഷിപ്പിലാണു ടിറ്റ്മസിന്റെ റിക്കാർഡ് പ്രകടനം. മൂന്ന് മിനിറ്റ് 56.40 സെക്കൻഡിന്റെ പുതിയ സമയമാണു ടിറ്റ്മസ് കുറിച്ചത്.