ടെവസ് ഇനി പരിശീലകന്
Sunday, June 19, 2022 12:13 AM IST
ബുവാനോസ് ആരിസ്: ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച കാർലോസ് ടെവസ് ഇനി പരിശീലകന്റെ വേഷത്തിൽ. അർജന്റീന പ്രീമിയർ ലീഗ് ക്ലബ്ബായ റൊസാരിയോ സെൻട്രലിന്റെ പരിശീലകനായാണു ടെവസിന്റെ പുതിയ കരിയർ ആരംഭം.
പരിശീലകനെന്ന നിലയിൽ ടെവസിന്റെ ആദ്യ ചുമതലയാണിത്. ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച ടെവസ്, 2021 ജൂണിൽ ബൊക്ക ജൂണിയേഴ്സിനായാണു അവസാന മത്സരം കളിച്ചത്.