യൂ​ത്ത് നാ​ഷ​ണ​ൽ ടേ​ബി​ൾ ടെ​ന്നീ​സ് : നി​ത്യ​ശ്രീ മ​ണി​യും ത​നീ​ഷ കൊ​ടേ​ച്ച​യും ജേ​താ​ക്ക​ൾ
Monday, June 20, 2022 12:55 AM IST
ആ​​ല​​പ്പു​​ഴ: 83-ാമ​​ത് ജൂ​​ണി​​യ​​ർ ആ​​ൻ​​ഡ് യൂ​​ത്ത് നാ​​ഷ​​ണ​​ൽ ടേ​​ബി​​ൾ ടെ​​ന്നി​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്സി​​ലെ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​ണ്ടർ 19 ​​സിം​​ഗി​​ൾ​​സ്, അ​​ണ്ടർ 17 ​​സിം​​ഗി​​ൾ​​സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ത്യ​​ശ്രീ മ​​ണി (ടി​​ടി​​ടി​​എ), ത​​നീ​​ഷ കൊ​​ടേ​​ച്ച (മ​​ഹാ​​രാ​​ഷ്ട്ര ബി) ​​എ​​ന്നി​​വ​​ർ ജേ​​താ​​ക്ക​​ളാ​​യി.

ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രി​​ക്ക് 72,000 രൂ​​പ, ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രി​​ക്ക് 36,000 രൂ​​പ, മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രി​​ക​​ൾ​​ക്ക് 18,000 രൂ​​പ എ​​ന്നീ ക്ര​​മ​​ത്തി​​ൽ പ്രൈ​​സ് മ​​ണി​​യും എ​​ല്ലാ​​വ​​ർ​​ക്കും ട്രോ​​ഫി​​യും മെ​​ഡ​​ലും സ​​മ്മാ​​നി​​ച്ചു.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​ണ്ട ർ 19-​​ൽ നി​​ത്യ​​ശ്രീ മ​​ണി 4-1 സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് റി​​ഷ മി​​ർ​​ച്ച​​ന്ദാ​​നി (മ​​ഹാ​​രാ​​ഷ്ട്ര ബി)-​​യെ ഫൈ​​ന​​ലി​​ൽ തോ​​ൽ​​പി​​ച്ച​​ത്. സ്കോ​​ർ: 11-8, 7-11, 12-14, 3-11, 8-11. മൂ​​ന്നാം സ്ഥാ​​ന​​ത്ത് മു​​ൻ​​മു​​ൻ കു​​ണ്ട ു (ബം​​ഗാ​​ൾ എ), ​​യ​​ശ്വ​​സി​​നി ഘോ​​ർ​​പ്പ​​ടെ (ക​​ർ​​ണാ​​ട​​ക) എ​​ന്നി​​വ​​ർ എ​​ത്തി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​ണ്ടർ 17-​​ൽ ത​​നീ​​ഷ കൊ​​ടേ​​ച്ച (മ​​ഹാ​​രാ​​ഷ്ട്ര ബി) 4-0 ​​സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് സു​​ഭ​​ൻ​​കൃ​​ത ദ​​ത്ത (എ​​ൻ​​സി​​ഒ​​ഇ)​​യെ ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സ്കോ​​ർ: 11-6, 11-6, 11-5, 11-4. മൂ​​ന്നാം സ്ഥാ​​ന​​ത്ത് ജെ​​ന്നി​​ഫ​​ർ വ​​ർ​​ഗീ​​സ്, പ്രി​​ത വ​​ർ​​ത്തി​​കാ​​ർ എ​​ന്നി​​വ​​ർ എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.