പിടിച്ചു, പിടിച്ചില്ല!
Wednesday, June 22, 2022 12:04 AM IST
കൊളംബോ: ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് പിടിക്കാൻ ശ്രമിച്ച് അമ്പയർ! ശ്രീലങ്ക-ഓസ്ട്രേലിയ ഏകദിന പരന്പരയിലെ മൂന്നാം മത്സരത്തിനിടെ ഫീൽഡ് അംപയറായ കുമാർ ധർമസേനയാണു പന്ത് പിടിക്കാൻ ശ്രമം നടത്തിയത്.
ഓസീസ് ഇന്നിംഗ്സിൽ അലക്സ് കാരെ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കാരെ ഉയർത്തിയടിച്ച ഷോട്ട് ലെംഗ്ത് ബോൾ സ്ക്വയർ ലെഗിൽനിന്ന ധർമസേനയ്ക്കു നേരേയാണു ചെന്നത്. തനിക്കു നേരെ വന്ന പന്ത് ഇരു കൈകളും ഉപയോഗിച്ചു പിടിക്കാൻ ധർമസേന ശ്രമിച്ചെങ്കിലും, കൈകയിലെത്തുന്നതിനു തൊട്ടുമുന്പ് ‘അപകടം തിരിച്ചറിഞ്ഞ്’ അദ്ദേഹം നീക്കത്തിൽനിന്നു പിൻവലിഞ്ഞു.