റോണോയുടെ ബുഗാട്ടി തവിടുപൊടി!
Wednesday, June 22, 2022 12:04 AM IST
മയ്യോർക്ക: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 17 കോടി രൂപ വിലമതിക്കുന്ന ആഡംബര കാര്‍ അപകടത്തിൽ ഇടിച്ചുതകർന്നു.
സ്പെയിനിലെ മയ്യോർക്കയിൽവച്ചാണു റൊണാൾഡോയുടെ ആഡംബര കാറായ ബുഗാട്ടി വെയ്റോണ്‍ അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടമായി വാഹനം സമീപത്തെ വീടിന്റെ മതിലിൽ ചെന്നിടിക്കുകയായിരുന്നു. കാറിന്റെ മുൻവശം ഏറെക്കുറെ പൂർണമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. റോണോയുടെ ബോഡിഗാർഡാണു വണ്ടി ഓടിച്ചതെന്നാണു റിപ്പോർട്ട്.
അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഡ്രൈവർ ഏറ്റെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
റൊണാൾഡോ വാഹനത്തിൽ ഇല്ലായിരുന്നെന്നാണു റിപ്പോർട്ട്. സ്പെയിനിലെ പാൽമ ഡെ മയോർക്കയിലുള്ള റെസിഡൻഷ്യൽ എസ്റ്റേറ്റിൽ അവധി ആഘോഷത്തിലാണു റൊണാൾഡോയും കുടുംബവും. ഈ മാസം 14നാണു റൊണാൾഡോയും കുടുംബവും സ്പെയിനിലെത്തിയത്.