എഐഎഫ്എഫിന് അന്ത്യശാസനം
Friday, June 24, 2022 11:47 PM IST
മുംബൈ: ഫിഫ-എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ) പ്രതിനിധി സംഘം എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ഭരണ സംവിധാനം പുനഃസ്ഥാപിക്കാനുള്ള അന്ത്യശാസനം നൽകി.
ഭരണഘടന ഭേദഗതി ചെയ്യാൻ ജൂലൈ 31വരെ സമയ പരിധി നൽകി. സെപ്റ്റംബർ 15 ഓടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിനിധി സംഘം അറിയിച്ചു. ഇല്ലെങ്കിൽ ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് വേദി നഷ്ടപ്പെടും, ഫിഫയുടെ വിലക്കും ഉണ്ടാകും.