പെരേര ഡിയസ് തുടർന്നേക്കും
Tuesday, June 28, 2022 2:24 AM IST
കോട്ടയം: ഐഎസ്എൽ ഫുട്ബോളിൽ നിലവിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ 2021-22 സീസണിലെ സ്ട്രൈക്കർമാരിൽ ഒരാളായ അർജന്റീനക്കാരൻ ഹൊർഹെ പെരേര ഡിയസ് ക്ലബ്ബിൽ തുടർന്നേക്കുമെന്ന് സൂചന. അർജന്റൈൻ ക്ലബ്ബായ അത് ലെറ്റിക്കോ പ്ലേറ്റെൻസിൽനിന്ന് ലോണ്‍ വ്യവസ്ഥയിലായിരുന്നു ഡിയസ് 2021ൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 21 മത്സരങ്ങൾ കളിച്ച ഡിയസ് എട്ട് ഗോൾ നേടി, ഒരു ഗോളിന് അസിസ്റ്റ് ചെയ്തു.