ഫെൻസിംഗ് ഭവാനി
Thursday, August 11, 2022 12:12 AM IST
ലണ്ടൻ: 2022 കോമണ്‍വെൽത്ത് ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ. ഭവാനി ദേവിക്കു സ്വർണം. വനിതാ വിഭാഗം സബ്രെ വ്യക്തിഗത ഇനത്തിലാണ് ഇരുപത്തിയെട്ടുകാരിയായ ചെന്നൈ സ്വദേശിയുടെ സുവർണ നേട്ടം. ഫൈനലിൽ ഓസ്ട്രേലിയയുടെ വെറോണിക്ക വസിലേവയെ കീഴടക്കിയാണു ഭവാനി ദേവി സ്വർണം നേടിയത്. 2018ലും ഭവാനി ദേവി സ്വർണം നേടിയിരുന്നു.
ടൂർണമെന്റിലെ രണ്ടാം സീഡായ വെറോണിക്കയ്ക്കെതിരേ അട്ടിമറി ജയമാണു ഭവാനി നേടിയത്. 42-ാം റാങ്കുകാരിയായ ഭവാനി 15-10ന് ഫൈനലിൽ വെന്നിക്കൊടി പാറിച്ചു. ഒളിന്പിക്സിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫെൻസർ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ്.
1970 വരെ ഫെൻസിംഗ് കോമണ്‍വെൽത്ത് ഗെയിംസിന്റെ ഭാഗമായിരുന്നു. പിന്നീട് പ്രത്യേക ചാന്പ്യൻഷിപ്പായി നാല് വർഷത്തിലൊരിക്കൽ ഫെൻസിംഗ് അരങ്ങേറാറുണ്ട്. 2018ൽ ഇന്ത്യൻ പുരുഷന്മാർ ടീം വിഭാഗത്തിൽ സ്വർണം നേടിയിരുന്നു.