ജോമി ജോർജിന് ഇരട്ടസ്വർണം
Friday, August 19, 2022 1:17 AM IST
തിരുവനന്തപുരം: ദേശീയ പോലീസ് അക്വാട്ടിക് ചാന്പ്യൻഷിപ്പിൽ കേരളാ പോലീസിന്റെ ജോമി ജോർജിന് ഇരട്ട സ്വർണം. ഇന്നലെ നടന്ന വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ നാലു മിനിറ്റ് 48.13 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജോമി മീറ്റിലെ രണ്ടാം സ്വർണത്തിന് അവകാശിയായത്. ആദ്യദിനം 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ജോമി സ്വർണത്തിൽ മുത്തമിട്ടിരുന്നു.
പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ബിഎസ്എഫിന്റെ മന്ദാർ എ ദിവസ് നാലു മിനിറ്റ് 20.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സുവർണനേട്ടത്തിന് അവകാശിയായി.