ഫെഡറര്‍ക്കു വിടവാങ്ങണം, നദാലിനൊപ്പം
Wednesday, September 21, 2022 11:28 PM IST
ലണ്ടൻ: വിടവാങ്ങൽ മത്സരത്തിൽ കളിക്കളത്തിലെ ബദ്ധവൈരി റാഫേൽ നദാലുമായി ഒന്നിച്ചു കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു ടെന്നീസ് താരം റോജർ ഫെഡറർ. ലേവർ കപ്പിൽ ടീമായി കളിക്കണമെന്നാണു ഫെഡററുടെ ആഗ്രഹം.
ലണ്ടനിൽ നടക്കുന്ന ടൂർണമെന്റോടെ ടെന്നീസ് കോർട്ടിൽനിന്നു വിരമിക്കുകയാണെന്ന് 20 തവണ ഗ്രാൻസ്ളാം കിരീടം നേടിയ ഫെഡറർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
ഡബിൾസിൽ മാത്രമാണ് ഫെഡറർ മത്സരിക്കുന്നത്. നദാലുമായി ഒന്നിച്ചു കളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.