തിരിച്ചടിച്ച് പാക്കിസ്ഥാൻ
Saturday, December 3, 2022 2:29 AM IST
റാവൽപ്പിണ്ടി: ഓസ്ട്രേലിയയ്്ക്കെതിരായ റാവൽപ്പിണ്ടി ടെസ്റ്റിൽ പാക്കിസ്ഥാൻ തിരിച്ചടിക്കുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 657 റണ്‍സിനു മറുപടി പറയുന്ന പാക്കിസ്ഥാൻ രണ്ടാംദിനം കളിയവസാനിപ്പിക്കുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 181 എന്ന നിലയിലാണ്. 89 റണ്‍സുമായി അബ്ദുള്ള ഷെഫീഖും 90 റണ്‍സുമായി ഇമാം ഉൾ ഹഖുമാണ് ക്രീസിൽ.
നേരത്തേ, 506/4 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ 657 റണ്‍സിന് എല്ലാവരും പുറത്തായി. 153 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണു ടോപ് സ്കോറർ.
പാക്കിസ്ഥാനായി സാഹിദ് മഹമ്മൂദ് നാലും നസീം ഷാ മൂന്നും വിക്കറ്റ് നേടി. ഓസ്ട്രേലിയയ്ക്കായി സാക് ക്രൗളി (122), ബെൻ ഡക്കറ്റ് (107), ഒല്ലീ പോപ് (108), ഹാരി ബ്രൂക്ക് (101*) എന്നീ നാലു ബാറ്റർമാർ സെഞ്ചുറി നേടി റിക്കാർഡ് കുറിച്ചിരുന്നു.