ഇന്ത്യക്ക് ഇന്നു നിർണായകം
Wednesday, December 7, 2022 12:51 AM IST
ധാക്ക: ബംഗ്ലാദേശിന് എതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യമത്സരത്തിൽ ഒരു വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നു നിർണായകമാണ്. ജയിച്ചില്ലെങ്കിൽ പരന്പര നഷ്ടപ്പെടും.
ന്യൂസിലൻഡ് പര്യടനത്തിൽ വെറുംകൈയോടെ മടങ്ങേണ്ടിവന്ന ഇന്ത്യ, ബംഗ്ലാദേശിൽനിന്നും സമാനരീതിയിൽ തിരിച്ചെത്തുമോ എന്നാണ് അറിയേണ്ടത്. ആദ്യ ഏകദിനത്തിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ തിളങ്ങിയില്ല.