ലോകകപ്പ് ട്രോഫി ദീപിക അനാവരണം ചെയ്യും
Wednesday, December 7, 2022 12:51 AM IST
ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ട്രോഫി അനാവരണം ചെയ്യുക ബോളിവുഡ് താരസുന്ദരിയായ ദീപിക പദുക്കോണ്‍. 18ന് നടക്കുന്ന ഫൈനലിൽ ദീപിക പദുക്കോണ്‍ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുക എന്ന അസുലഭ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ നടിയാകും ദീപിക.
വൈകാതെ ദീപിക ഖത്തറിലേക്കു പറക്കുമെന്നാണു സൂചനകൾ. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ലൂസൈൽ സ്റ്റേഡിയത്തിൽ 18ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ ഫൈനൽ.
ഫിഫ ഫാൻ ഫെസ്റ്റിൽ ബോളിവുഡ് നടി നോറ ഫത്തേഹിയുടെ ഡാൻസിംഗ് പ്രകടനം ഉണ്ടായിരുന്നു.